ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി:കൊച്ചിയിൽ വെള്ളാപ്പള്ളി നടേശനെതിരെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോഗം. എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും സർക്കാർ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശ്രീ നാരായണ സേവാ സംഘം രക്ഷാധികാരിയായ പ്രൊഫ എംകെ സാനുവാണ് യോഗം വിളിച്ചു ചേർത്തത്.
Advertisment
എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും അഴിമതിയുടെ കൂത്തരങ്ങായി മാറി. ഇവയിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണം. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. കെകെ മഹേശന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണം.
ഈ മാസം ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ വിവിധ സംഘടനകൾ ധർണ്ണ നടത്തും. യോഗത്തിൽ പങ്കെടുത്ത സികെ വിദ്യാസാഗർ നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചു.