മുസ്ലിം ലീഗിന് വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ ! മുങ്ങാന്‍ പോകുന്ന കപ്പില്‍ എത്ര കാലം നില്‍ക്കും ? എന്‍ഡിഎയിലേക്ക് കടന്നുവരണമെന്ന തന്റെ ക്ഷണം തള്ളിയ മുസ്ലിം ലീഗിന് ശോഭാ സുരേന്ദ്രന്റെ മറുപടി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, February 28, 2021

കൊച്ചി: എന്‍ഡിഎയിലേക്കുള്ള തന്റെ ക്ഷണം നിരസിച്ച മുസ്ലീം ലീഗിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. മുസ്ലിം ലീഗിന് വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും മുങ്ങാന്‍ പോകുന്ന കപ്പില്‍ എത്ര കാലം നില്‍ക്കുമെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് തൃപ്പൂണിത്തറയില്‍ നല്‍കിയ സ്വീകരണത്തിലാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങാന്‍ പോകുകയാണ്. ഇതിനേയും പ്രതീക്ഷിച്ച് നിങ്ങള്‍ പതിറ്റാണ്ടുകളോളം ഇരിക്കുമോയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും മടിയിലിരുത്തി കൊണ്ട് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുന്ന ചരിത്രം മാറ്റണമെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

×