സമുദായസംഘടനകളുടെ ഭരണഘടനയിൽ കാതലായ മാറ്റം അനിവാര്യമായിരിക്കുന്നു

പ്രകാശ് നായര്‍ മേലില
Friday, July 3, 2020

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ, ഇവിടെ പ്രവർത്തിക്കുന്ന സാമുദായിക സംഘടനകൾക്ക് ഈ രാജ്യത്തു നിലവിലുള്ള ഭരണഘടനക്കനുസൃതമായ ഒരു തെരഞ്ഞെടുപ്പുരീതിയും പ്രവർത്തനശൈലിയും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. സമുദായാംഗങ്ങൾ ഓരോരുത്തരും തങ്ങളുടെ ചോരയും നീരും നൽകി വളർത്തിയെടുത്താണീ പ്രസ്ഥാനങ്ങൾ എന്നത് ആരും വിസ്മരിക്കരുത്.

സംഘടനകളിലെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ഇപ്പോഴത്തെ രീതി ഒട്ടും ആശാസ്യമല്ല.കാരണം സംഘടനയുടെ തലപ്പത്തെത്തുന്ന വ്യക്തി വൈദ്യശാസ്ത്രം സുല്ലു പറയും വരെ അവിടെത്തന്നെ കടിച്ചുതൂങ്ങിക്കഴിയുന്ന സ്ഥിതി സംജാതമാക്കപ്പെടുന്നു.

ഇപ്പോൾ പല സംഘടനകളിലും പല തലങ്ങളായാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. പ്രാദേശിക തലത്തിൽ മാത്രമേ അംഗങ്ങൾക്ക് വോട്ടുചെയ്യാൻ അധികാരമുള്ളൂ. താലൂക്ക് തലത്തിലും സംസ്ഥാനതല ത്തിലുമൊക്കെ അവരുടെ ഒന്നോ രണ്ടോ പ്രതിനിധികളാണ് വോട്ടുചെയ്യുക. ഇതാണ് ഒട്ടും യോജിക്കാ നാകാത്തതും സുതാര്യമല്ലാത്തതും.

താലൂക്ക്, ജില്ലാ,സംസ്ഥാനതല നേതാക്കളെ രഹസ്യ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കാനുള്ള അവകാശം അതാതു സംഘടനയിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ ഏതാനും ചില ആളുകൾ കൂടിയിരുന്നുള്ള സ്ഥിരമായ വീതം വയ്പ്പായി ഇത് മാറപ്പെടുകയാണ്.സമുദായ സംഘടനകളിലെ തെരഞ്ഞെടുപ്പുകളിൽ രഹസ്യ ബാലറ്റ് സംവിധാനം താഴേത്തട്ടുമുതൽ സംസ്ഥാനനേതൃത്വം വരെയുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ നിയമം മൂലം നടപ്പാക്കേണ്ടതുതന്നെയാണ്.

സംവരണം സാമ്പത്തികാടിസ്ഥാനത്തിൽ എന്ന മുദ്രാവാക്യമുയർത്തുന്ന സമുദായ സംഘടന, സ്വസ മുദായത്തിൽ അത് പ്രവർത്തികമാക്കിയോ എന്നൊരു പുനർചിന്തനം നടത്തേണ്ട കാലം അതിക്രമി ച്ചിരിക്കുന്നു.ഇവരൊക്കെ നൽകുന്ന മൈക്രോ ഫിനാൻസ് സ്‌കീം സമുദായത്തിലെ അർഹതയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ എത്തുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്.

മറ്റൊന്ന് സംഘടനയുടെ സംസ്ഥാനസമിതിയിലേക്കും ഡയറക്ടർ ബോർഡിലേക്കുമൊക്കെ തിരഞ്ഞെടു ക്കപ്പെടുന്നതെല്ലാം സമ്പന്നരാണ്. സാമ്പത്തിക സംവരണം അവിടെയും കാറ്റിൽപ്പറത്തപ്പെടുന്നു. യുവാക്കൾക്കും വനിതകൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സമുദായ സംഘടനകളിൽ ഭാരവാഹിത്വം ഉറപ്പുവരുത്തണം. അവരുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളണം. ഒരു പറ്റം പണക്കാർ കൂടിയിരുന്നു പൊങ്ങച്ചം പറയാനുള്ള വേദിയായി ഒരു നേതൃത്വവും മാറാൻ പാടില്ല.

സമുദായങ്ങളിലെ ദുർബല വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നവർ അതെല്ലാം സർക്കാരിന്റെ തലയിലാണ് കെട്ടിവയ്ക്കുന്നത്.അപ്പോൾപിന്നെ എന്തിനാണീ സംഘടനകൾ എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്.

സമുദായസംഘടനകളുടെ സ്ഥാപനങ്ങളിൽ സ്വസമുദായങ്ങളിലെ നിർദ്ധനരായ എത്രപേർക്ക് സൗജന്യമായി ജോലിനൽകി എന്നതും നിർദ്ധനർക്ക് സാമ്പത്തിഭദ്രത ഉറപ്പുവരുത്താൻ എന്തൊക്കെ നടപടികൾ കൈക്കൊ ണ്ടുവെന്നതും അതുവഴി സാമ്പത്തികനില മെച്ചപ്പെട്ടവരുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ ഈ സംഘടനകൾ തയ്യറാകണം.

പ്രാദേശിക ഭരണകർത്താക്കളെ തെരഞ്ഞെടുക്കുന്നതുപോലെതന്നെ ,താലൂക്ക് – ജില്ലാ തലത്തിലും അതുപോലെ സംസ്ഥാന സംഘടനാ പ്രതിനിധികളെയും നേരിട്ട് തെരഞ്ഞെടുക്കാനുള്ള അധികാരം സംഘടനയിലെ എല്ലാ അംഗങ്ങൾക്കുണ്ടാകണം.

ഇപ്പോൾ പല സംഘടനകളിലും നാം കാണുന്നത് ചില വ്യക്തികളുടെ ഏകാധിപത്യ ഭരണമാണ്.ഭൂരിഭാഗം അംഗങ്ങളും ഇതാഗ്രഹിക്കുന്നില്ലെങ്കിലും അതിന്റെ ഭരണഘടന അത്തരത്തിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന തിനാൽ നിർബന്ധപൂർവ്വം അതംഗീകരിക്കാൻ എല്ലാവരും വിധിക്കപ്പെടുകയാണ്.

സംസ്ഥാനസർക്കാർ അടിയന്തരമായി ഇതിനുള്ള നിയമഭദഗതി കൊണ്ടുവന്നാൽ മാത്രമേ ജനങ്ങൾക്ക് നീതിയും ഒരു കൂട്ടമാളുകളുടെ സ്ഥായിയായ അധികാരകയ്യേറ്റത്തിൽ നിന്നുള്ള മോചനവും ഉറപ്പാകു കയുള്ളു. അതിനുമുന്നോടിയായി ഈ വിഷയത്തിൽ ബന്ധപ്പെട്ട മുഴുവൻ സമുദായാംഗങ്ങളുടെയും രഹസ്യമായ ഒരു ഹിതപരിശോധന കൂടി നടത്താൻ സർക്കാർ തയ്യറായാൽ കാര്യങ്ങൾ കൂടുതൽ സുതാര്യമാകും.

×