തൊഴിലുറപ്പ് ജോലിയുടെ വിശ്രമത്തിനിടെ മനോഹരമായ പാട്ട് പാടിയൊരമ്മ; ആലാപനത്തിന് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കൈയടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, November 11, 2019

സോഷ്യൽ മീഡിയ കലാകാരന്മാർക്ക് അവസരങ്ങളുടെ നിരവധി വാതായനങ്ങൾ തുറന്നുകൊടുക്കുന്ന വേദിയാണ് .

ഒപ്പം ആരാലും അറിയപ്പെടാതിരുന്ന നിരവധി പേരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് എത്തിക്കുന്നതിലും സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വലുതാണ്,ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനം കീഴടക്കുകയാണ് തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച വിശ്രമവേളയിൽ പാട്ട് പാടിയ ഒരമ്മ.

‘സൂര്യകാന്തി…’ എന്ന് തുടങ്ങുന്ന പഴയ ഗാനമാണ് ഈ ‘അമ്മ’ പാടിയിരിക്കുന്നത്. മനോഹര ശബ്ദത്തിലുള്ള ഈ അമ്മയുടെ ആലാപനത്തിന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. എന്തായാലും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ പതിമൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

https://www.facebook.com/varietymedia.in/videos/490122994921859/

×