സമൂഹമാധ്യമങ്ങളിലൂടെ കാമുകിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്​റ്റില്‍

ന്യൂസ് ബ്യൂറോ, വയനാട്
Thursday, January 21, 2021

മാ​ന​ന്ത​വാ​ടി: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ശേ​ഷം യു​വ​തി​യു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ മാ​ന​ന്ത​വാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ത​വ​ലോ​ട്ടു​കോ​ണം അ​ന​ന്തു(21) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​ണ​യ​ത്തി​ലാ​യ ശേ​ഷം യു​വ​തി ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ ശ്ര​മി​ച്ച​തിന്‍റെ വി​രോ​ധം തീ​ര്‍​ക്കാ​നാ​ണ് ഇ​യാ​ള്‍ ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​ത്. പ്ര​തി ഉ​പ​യോ​ഗി​ച്ച ലാ​പ്ടോ​പ്പ്, മൊ​ബെ​ല്‍ എ​ന്നി​വ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​ക്കെ​തി​രെ ഐ.​ടി നി​യ​മ പ്ര​കാ​ര​വും, ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും കേ​ര​ള പൊ​ലീ​സ് നി​യ​മ​ത്തി​ലേ​യും വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. മാ​ന​ന്ത​വാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ന​ന്തു​വി​നെ റി​മാ​ന്‍​ഡ്​​ ചെ​യ്തു.

×