തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ ഇന്നു വൈറലായിക്കൊണ്ടിരിക്കുന്നത് രണ്ടു കത്തുകളാണ്. ഒന്നു ഉത്രാടനാളില്‍ മലയാളിയെ ഒന്നടങ്കടം കരയിച്ച തിരുവനന്തപുരം കാരക്കോണത്തെ ആത്മഹത്യ ചെയ്ത അനുവെന്ന യുവാവ് എഴുതിയ ആത്മഹത്യാ കുറിപ്പ്. ആ കുറിപ്പില്‍ അനു പറയുന്നത് ഇങ്ങനെ.
കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദനപോലെ, എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ, സോറി..
ഈ കത്തെഴുതിവച്ചാണ് അനു തന്റെ ജീവന്‍ അവസാനിപ്പിച്ചത്. എന്നാല്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കാന്‍, അതും പത്തുപോലും പാസായി എന്ന് ഇപ്പോഴും സര്‍ക്കാര്‍ സംവീധാനത്തിന് കഴിയാത്ത സ്വപ്‌നയ്ക്ക് ജോലി നല്‍കാന്‍ കെഎസ്‌ഐടിഐഎല്ലിന്റെ കത്ത്.
സ്‌പേസ് പാര്‍ക്കില്‍ പത്താം ക്ലാസുകാരിയെ നിയമിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പ്രതിമാസം 3.18 ലക്ഷം രൂപ വീതം നല്‍കാന്‍ ഈ കത്തെഴുതിയവരാരും അനുവനെപ്പോലുള്ളവരുടെ അവസ്ഥ മനസിലാക്കുന്നില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം. രണ്ടു കത്തും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.