മഹാമാരിയുടെ സമയത്തും സന്തോഷിക്കാനുള്ള വക നല്‍കുന്ന ഒത്തിരി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രത്യേകിച്ച് അരുമയായ വളര്‍ത്തുമൃഗങ്ങളുടെ ക്യൂട്ട് വീഡിയോകള്‍ എല്ലാ ദുഃഖങ്ങളും മറന്ന് സന്തോഷിക്കാന്‍ നമുക്ക് വകനല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ നര്‍ത്തകിക്കൊപ്പം നൃത്തച്ചു​വടുകള്‍ വെയ്​ക്കാന്‍ ശ്രമിക്കുന്ന മിട്ടു എന്ന വളര്‍ത്തുനായയുടെ വീഡിയോ ആണ്​ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്​.
ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശിയായ ആര്‍ദ്ര പ്രസാദ്​ പതിവുപോലെ വീട്ടില്‍ നൃത്തച്ചുവട്​ വെയ്​ക്കു​മ്ബോളാണ്​ വളര്‍ത്തുനായ്​ മിട്ടു ഒപ്പം കൂടിയത്​. ചങ്ങലയില്‍ ബന്ധിതനാണെങ്കിലും അതൊന്നും വകവെക്കാതെ നൃത്തത്തിനൊത്ത് ചുവടുവെക്കുകയാണ് വീഡിയോയില്‍ മിട്ടു.
'ബാഹുബലി'യിലെ 'കണ്ണാ നീ ഉറങ്ങെടാ' എന്ന ഗാനത്തിനൊപ്പം ചുവടുവെയ്​ക്കുന്ന ആര്‍ദ്രക്ക്​ പിന്നില്‍ താളത്തിനൊത്ത്​ ചുവടുവെയ്​ക്കാന്‍ ശ്രമിക്കുന്ന മിട്ടു ആണ്​ വീഡിയോയിലുള്ളത്​. ആര്‍ദ്രയുടെ സുഹൃത്തുക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.