ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

New Update

publive-image

കണ്ണൂര്‍; ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ നിഖിലാണ് അമ്മ ജാനുവിനെ വെട്ടിയത്. പൊലീസെത്തി ജാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

സംഭവത്തിന് ശേഷം നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. ജാനുവിന്റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്.

Advertisment