കൊവിഡ് ബാധിതനായ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന മകന്‍ പിടിയില്‍ 

New Update

publive-image

Advertisment

കൊടുങ്ങല്ലൂര്‍: കൊവിഡ് ബാധിതനായ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന മകന്‍ പിടിയില്‍. മേത്തല കുന്നംകുളം പാമ്പിനേഴത്ത് ഉമ്മര്‍(68 ) ആണ് മരിച്ചത്. മകന്‍ നിസാറിനെ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് ഉമ്മറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളോടൊപ്പം താമസിച്ചിരുന്ന മകന്‍ നിസാറാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികതയുള്ളതായി സൂചന ലഭിച്ചു. മരണത്തില്‍ ദുരൂഹയുണ്ടെന്ന് ബന്ധുക്കളില്‍ ചിലര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. കഴുത്തു ഞെരിച്ചാണ് ഉമ്മറിനെ കൊല ചെയ്തതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന.

ഉമ്മറിന്റെ മരണത്തിന് ശേഷവും വീട്ടില്‍ കഴിഞ്ഞ നിസാറിനെ ഞായറാഴ്ച്ച ഉച്ചമുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കൊലപാതകം പുറത്തറിയുമെന്ന് ഭയന്ന നിസാര്‍ വീട്ടിലെ പാത്രങ്ങള്‍ വിറ്റുകിട്ടിയ പണവും കൊണ്ട് നാടുവിടാന്‍ ഒരുങ്ങുന്നതിനിടയിലാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.

ഉമ്മറും കുടുംബവും കൊവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കേളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഉമ്മറിന്റെ ഭാര്യ അലീമ മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഏതാനും ദിവസം മുന്‍പാണ് ഉമ്മറും നിസാറും ആശുപത്രിയില്‍ നിന്നും വീട്ടിലേക്കെത്തിയത്.

Advertisment