ഉത്തർപ്രദേശിൽ ഭൂമി തര്‍ക്കത്തില്‍ വെടിവെപ്പ്: മൂന്ന് സ്തീകളുൾപ്പെടെ ഒൻപത് പേർ മരിച്ചു: 19 പേര്‍ക്ക് പരിക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ലക്നൗ: ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് സ്തീകളുൾപ്പെടെ ഒൻപത് പേർ മരിച്ചു. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഭൂമി തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചത്.

പത്തൊൻപത് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തലവൻറെ അടുത്ത ബന്ധുക്കളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. കേസിൽ നേരിട്ട് അന്വേഷണം നടത്താനും മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു.

×