New Update
കൊച്ചി: രണ്ട് ടീനേജ് കുട്ടികൾ തമ്മിലുള്ള ആദ്യ പ്രണയത്തിന്റെ അനുഭവങ്ങൾ കാണിക്കുന്ന 'ഇളം' എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ വൈറലായിരിക്കുകയാണ്. മ്യുസിക്247ന്റെ ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ കേരളത്തിന്റെ ആയോധനാ കലാരൂപമായ കളരിപ്പയറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. പി എസ് ജയ്ഹരി രചന നിർവഹിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ധീരജ് സുകുമാരനാണ്. അഞ്ചു ജോസഫും കൃഷ്ണയും ചേർന്നാണ് ആലാപനം.
പ്രവീൺ മോഹൻ സംവിധാനം നിർവഹിച്ച മ്യുസിക് വീഡിയോയിൽ അഭിരാം മോഹനും മേഘ എസ് വിജയുമാണ് ടീനേജ് കുട്ടികളെ അവതരിപ്പിച്ചിരിക്കുന്നത്. സ്കൂളിലെ അധ്യാപകനായി പി എസ് ജയ്ഹരിയും അഭിനയിച്ചിട്ടുണ്ട്. വീഡിയോയുടെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് അച്ചു കൃഷ്ണയാണ്.