ശില്പ ഷെട്ടിയുടെ ഭര്‍ത്താവിന്റെ പാട്ടിന് പ്രതികരണവുമായി മകള്‍

author-image
ഫിലിം ഡസ്ക്
New Update

അച്ഛന്റെ പാട്ടിന് പ്രതികരിക്കുന്ന കുരുന്നുകള്‍ എന്നും സോഷ്യല്‍ മീഡിയയുടെ ഇഷ്‌ട വിഷയമാണ്. നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും മകള്‍ സമിഷയുടെയും ക്യൂട്ട് വീഡിയോയാണ്.

Advertisment

publive-image

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് വാടക ഗര്‍ഭധാരണത്തിലൂടെ ദമ്പതികളുടെ മൂത്ത മകന് കൂട്ടായി സമിഷ കുടുംബത്തിലേക്ക് എത്തുന്നത്. നീണ്ട നാളുകള്‍ മകളുടെ മുഖം ശില്പ പുറത്തു കാട്ടിയതേയില്ല.

സമിഷക്കൊപ്പം വീടിനുള്ളിലെ കുഞ്ഞു കുഞ്ഞു ആഘോഷങ്ങളും അവര്‍ കൊണ്ടാടി. ബോളിവുഡ് ഫോട്ടഗ്രാഫര്‍ വീരല്‍ ഭയാനിയാണ് ചുവടെ കാണുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അച്ഛന്‍ പാടുമ്ബോള്‍ ആയയുടെ കയ്യിലിരുന്ന് എല്ലാം സസൂക്ഷ്മം നോക്കിക്കാണുകയാണ് സമിഷ. ഏതാനും സെക്കന്‍ഡുകള്‍ കാത്തുനിന്ന ശേഷം തന്നാലാവും വിധം സമിഷ പ്രതികരിക്കുന്നു.

അച്ഛന്റെ പാട്ട് അനുകരിക്കുകയാണോ അതോ തനിക്കു അതിനേക്കാളും നന്നായി പാടാന്‍ അറിയാം എന്നാണോ അതുമല്ലെങ്കില്‍ പാട്ടൊന്നു നിര്‍ത്താമോ എന്നാണോ സമിഷ പറയുന്നതെന്ന് ഊഹിച്ചെടുക്കാനേ തത്ക്കാലം സാധിക്കൂ.

;

Advertisment