ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോരാളികള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍, ശുചിത്വ തൊഴിലാളികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നന്ദി അറിയിച്ചത്.
/sathyam/media/post_attachments/AQ8XLcjk2wqm3grsTo3A.jpg)
നമ്മളെല്ലാവരും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടുന്നതിനേക്കാള്‍ കൂടുതല്‍ ദേശസ്നേഹം എന്താണുള്ളത്. കോവിഡിനെതിരായ യുദ്ധത്തില്‍ നമ്മുടെ പോരാളികള്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ പോലും ഇല്ലാതെയാണ് പോരാടുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രോഗികളെ പരിചരിക്കുന്ന സന്നദ്ധ സേവകര്‍ എന്നിവര്‍ക്ക് സുരക്ഷാ കിറ്റിന്‍റെ അപര്യാപ്തയുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.
'ലോക്ഡൗണിനെ പിന്തുടരുക, സാമൂഹിക അകലം പാലിക്കുക'. പൊലീസുകാരും ജവാന്മാരും ലോക്ഡൗണില്‍ മികച്ച സേവനമാണ് നടത്തുന്നതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.