Advertisment

 ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ സോണിയ ഗാന്ധി കോൺഗ്രസിന്റെ താത്ക്കാലിക അദ്ധ്യക്ഷ പദം  ഒഴിഞ്ഞേക്കും ; രാഹുൽ വീണ്ടും അദ്ധ്യക്ഷനായേക്കുമെന്നു സൂചന

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ കോൺഗ്രസിന്റെ താത്ക്കാലിക അദ്ധ്യക്ഷ പദം സോണിയ ഗാന്ധി ഒഴിഞ്ഞേക്കും. അനാരോഗ്യം മൂലം ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ പോലും സോണിയയ്ക്ക് ആയിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ധ്യക്ഷ പദം ഒഴിയാൻ സോണിയ തയ്യാറെടുക്കുന്നത്. പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് ഇത് സംബന്ധിച്ച് സൂചനകൾ നൽകിയിരിക്കുന്നത്.

Advertisment

publive-image

ഒപ്പം രാഹുലിനെ വീണ്ടും അദ്ധ്യക്ഷനാക്കാനുള്ള നീക്കവും അണിയറയിൽ സജീവമാണ്. പുതിയ അദ്ധ്യക്ഷനെ സോണിയ തീരുമാനിക്കണമെന്ന് നേതാക്കൾ പറയുമ്പോഴും അവർ അതിന് തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.യുവനേതാവ് എഐസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് പാർട്ടിയിലെ ജൂനിയർ നേതാക്കൾ പറയുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ സീനിയർ നേതാക്കൾ തയ്യാറല്ല.

പരിചയ സമ്പത്തുള്ള മുതിർന്ന നേതാവ് അദ്ധ്യക്ഷ സ്ഥാനത്തെത്തിയാൽ മതിയെന്നാണ് അവരുടെ പക്ഷം. സീനിയർ ജൂനിയർ നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമായാൽ സമവായത്തിനായി രാഹുൽ പാർട്ടിയുടെ ചുമതല ഏറ്റെടുത്തേക്കും.

Advertisment