കുപ്രസിദ്ധ സെക്‌സ് റാക്കറ്റ് നേതാവ് സോനു പഞ്ചാബന് (ഗീത അറോറ) 24 വര്‍ഷം തടവുശിക്ഷ; സോനു ചെയ്തത് അതിക്രൂരമായ പ്രവൃത്തികളെന്ന് കോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കുപ്രസിദ്ധ സെക്‌സ് റാക്കറ്റ് നേതാവ് സോനു പഞ്ചാബനെ (ഗീത അറോറ) 24 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി ശിക്ഷിച്ചു. 64000 രൂപ പിഴയും അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് പ്രീതം സിംഗ് വിധിച്ചിട്ടുണ്ട്.

സോനുവിന്റെ കൂട്ടാളി സന്ദീപ് ബെദ്വാളിന് 20 വര്‍ഷം തടവും 65000 രൂപ പിഴയും കോടതി വിധിച്ചു.

12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചതിനുമാണ് ഇവരെ കോടതി ശിക്ഷിച്ചത്.

പെണ്‍കുട്ടിയുടെ മൗലിക അവകാശങ്ങള്‍ പ്രതികള്‍ നിഷേധിച്ചതായും കോടതി കണ്ടെത്തി. പോക്‌സോ ആക്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

അതിക്രൂരമായ പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും കഠിനമായ ശിക്ഷ ഇവര്‍ അര്‍ഹിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Advertisment