ഫോണിൽ നെറ്റിന് സ്പീഡ് കിട്ടുന്നില്ല എന്ന് യുവതിയുടെ പരാതി ! 'നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്കാമോ? ഇപ്പോൾ ഞാൻ കുറച്ച് തിരക്കിലാണ്, ഒരാളുടെ കമ്പ്യൂട്ടർ ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് രസികന്‍ മറുപടി നല്‍കി സോനു സൂദ്‌

author-image
ഫിലിം ഡസ്ക്
New Update

നെറ്റവർക്കിന് സ്പീഡില്ലെന്ന് പരാതി പറഞ്ഞ യുവതിക്ക് സോനൂ സൂദ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

Advertisment

തന്റെ ഫോണിൽ നെറ്റിന് സ്പീഡ് കിട്ടുന്നില്ല എന്നായിരുന്നു മഞ്ജു ശർമ എന്ന ട്വിറ്റർ യൂസർ താരത്തിനോട് പറഞ്ഞത്. ഇതിന് രസികൻ മറുപടിയാണ് താരം നൽകിയത്. 'നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്കാമോ? ഇപ്പോൾ ഞാൻ കുറച്ച് തിരക്കിലാണ്.

publive-image

ഒരാളുടെ കമ്പ്യൂട്ടർ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒരാളുടെ വിവാഹം ഉറപ്പിച്ചു. മറ്റൊരാൾക്ക് വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു കൊടുത്തു. അതിനിടയിൽ ഒരാളുടെ വീട്ടിലെ വെള്ളപ്രശ്നം പരിഹരിച്ചു. അത്തരം പ്രധാനപ്പെട്ട ജോലികൾ അവരെന്നെ ഏൽപ്പിച്ചിരിക്കുകയാണ്. അതിനാൽ ഒന്ന് ക്ഷമിക്കൂ.

എന്തായാലും താരത്തിന്റെ മറുപടി ആരാധകരിൽ ചിരി പടർത്തിയിരിക്കുകയാണ്. ഇങ്ങനെ തന്നെയാണ് മറുപടി നൽകേണ്ടത് എന്നാണ് അവർ പറയുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ വിവിധ സ്ഥലങ്ങളിലുള്ള നിരവധി അതിഥിതൊഴിലാളികളെയാണ് താരം വീടിലെത്താനുള്ള സൗകര്യം ഒരുക്കിയത്.

കൂടാതെ പെൺമക്കളെ ഉപയോ​ഗിച്ച് നിലം ഉഴുത കർഷകന് ട്രാക്ടർ എത്തിച്ചുകൊടുത്തും അദ്ദേഹം വാർത്തയിൽ നിറഞ്ഞു. ബോളിവുഡ് തെന്നിന്ത്യൻ സിനിമലോകത്ത് നിറ സാന്നിധ്യമാണ് അദ്ദേഹം

sonu sood film news
Advertisment