ബാംഗ്ലൂര്‍ ആശുപത്രിയിലെ 22 രോഗികളുടെ ജീവന്‍ ഓക്‌സിജന്‍ എത്തിച്ച് സോനു സൂദ് രക്ഷിച്ചു

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് താരം സോനൂ സൂദ് കൊവിഡിന്റെ രണ്ടാം വരവോടെ വീണ്ടും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സോനുവും അദ്ദേഹത്തിന്റെ ടീമും ഇന്നലെ ബാംഗ്ലൂര്‍ ആശുപത്രിയിലേക്ക്് അത്യാവശ്യമായി വേണ്ട ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിക്കുന്നതിന്റെ തിരക്കുകളിലായിരുന്നു.

Advertisment

publive-image

ബംഗ്ലൂരും ആര്‍ക്ക് ആശുപത്രിയില്‍ നിന്നും എസ്ഓഎസ് സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത്യാവശ്യമായി വേണ്ട ഓക്‌സിജന്‍ സോനു സൂദിന് എത്തിക്കാന്‍ സാധിച്ചു.

ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഏകദേശം 22 പേരുടെ ജീവന്‍ അപകടത്തിലായിരുന്നു. ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ രണ്ട് പേര്‍ മരണപ്പെട്ടപ്പോഴാണ് ആര്‍ക്ക് ആശുപത്രിയില്‍ നിന്നും സോനൂ സൂദ് ചാരിറ്റി ഫൗണ്ടേഷനിലേക്ക് ഓക്‌സിജന്‍ അത്യാവശ്യമായി വേണമെന്ന ആവശ്യപ്പെട്ട ഫോണ്‍ വരുന്നത്. അപ്പോള്‍ തന്നെ സോനു സൂദിന്റെ ടീം ഓക്‌സിജന് വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചു.

കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 15 ഓക്‌സിജന്‍ സിലിന്‍ഡറുകളാണ് അവര്‍ ആശുപത്രിയിലേക്ക് എത്തിച്ചത്.നേരത്തെ സോനു സൂദ് കൊവിഡ് രോഗിയെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

sonusooth
Advertisment