ഹണി ബണ്ണി ഷോയില്‍ അതിഥിയായി കപില്‍ ശര്‍മ എത്തുന്നു

author-image
admin
Updated On
New Update

സോണി യായ് ചാനലിലെ കുട്ടികളുടെ പ്രിയ പരിപാടിയായ ഹണി ബണ്ണിയില്‍ അതിഥിയായി പ്രശസ്ത കോമഡി അവതാരകന്‍ കപില്‍ ശര്‍മ എത്തുന്നു. ദി ഹണി ബണ്ണി ഷോ വിത്ത് കപില്‍ ശര്‍മ പരമ്പര ഈ മാസം 12 മുതല്‍ ആരംഭിക്കും.

Advertisment

publive-image

മൂവര്‍ സംഘത്തിന്റെ ഒത്തുച്ചേരല്‍ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഷോയില്‍ കപില്‍ ശര്‍മയുടെ സാന്നിധ്യം നേരത്തെ കുട്ടി പ്രേക്ഷകരുടെ ഏറെ പ്രീതിയാര്‍ജിച്ച ഹണി ബണ്ണി പരമ്പരയുടെ മാറ്റ് പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് ചാനല്‍ അധികൃതരുടെ പ്രതീക്ഷ.

കാഴ്ചക്കാരെ ചിരിപ്പിക്കാനുള്ള സ്വതസിദ്ധമായ കഴിവുകളുള്ള കപിലിനെ  തങ്ങളുടെ സംഘത്തിലേക്ക് സ്വാഗതം ചെയ്ത് ആരാധകരെ അത്ഭുതപ്പെടുത്താന്‍ ഒരുങ്ങുന്ന ഹണിബണിയുടെ യാത്രയിലെ ഒരു പുതിയ അധ്യായത്തെയും ഇത് അടയാളപ്പെടുത്തുന്നു. ഈ ആവേശകരമായ കൂട്ടുകെട്ടിനൊപ്പം, ആറ് പുതിയ സിനിമകളും ആവേശകരമായ പുതിയ എപ്പിസോഡുകളും ഹണി-ബണ്ണി അവതരിപ്പിക്കും.

sony yay
Advertisment