റിയാദ്: സൗദി അറേബ്യയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസിനെതിരേ കടുത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് ആദ്യ കേസ് സ്ഥിരികരിച്ചിരിക്കുന്നത് എന്ന് സൗദി അറേബ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
ബഹ്റൈന്‍ വഴി ഇറാനില്‍ നിന്ന് എത്തിയ പൗരനാണ് കൊറോണവൈറസ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഉടന്‍ അറിയിക്കുമെന്നാണ് പ്രതിഷിക്കുന്നത്. കൊറോണ ജാഗ്രതയുടെ ഭാഗമായി ഉംറ തീര്‍ത്ഥാടകര്‍ക്കടക്കം സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
''രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളെ കണക്കാക്കി, അവരില്‍നിന്ന് സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ പരിശോധിച്ചു,'' സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ എല്ലാ ഫലങ്ങളും പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം വെളിപ്പെടുത്തി.