'ദക്ഷിണാഫ്രിക്കന്‍ യുവതിയ്ക്ക് ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍'-സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വാര്‍ത്ത പച്ചക്കള്ളം ! യുവതി പത്തു കുഞ്ഞുങ്ങളെ പ്രസവിച്ചതുമില്ല, അവർ ഗർഭിണിയുമായിരുന്നില്ല; പുറത്തുവരുന്നത് വമ്പന്‍ തട്ടിപ്പിന്റെ കഥകള്‍

New Update

publive-image

ഗോസിയാമെ തമാരാ സിതോള്‍ എന്ന ദക്ഷിണാഫ്രിക്കൻ യുവതി ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയിലെ സ്റ്റീവ് ബിക്കോ അക്കാദമിക്ക് ഹോസ്‌പിറ്റലിൽ ഇക്കഴിഞ്ഞ ജൂൺ 8 ന് ഒറ്റ പ്രസവ ത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി അവിടുത്തെ പ്രിട്ടോറിയ ന്യൂസ് ആണ് ലോകത്തെ അറിയിച്ചത്. ഒപ്പം അസാധാരണ വലിപ്പമുള്ള ഗോസിയാമെ തമാരാ സിതോളിന്റെ പ്രസവത്തിനുമുന്പുള്ള വയറും അവർ പ്രസിദ്ധീ കരിച്ചിരുന്നു. വാർത്ത ലോകമെമ്പാടും വൈറലാകുകയും ചെയ്തു.

Advertisment

എന്നാൽ ഇത്തരത്തിലൊരു പ്രസവം രാജ്യത്ത് നടന്നിട്ടില്ലെന്നും ഒരു ആശുപത്രികളിലും ഇതിന്റെ രേഖകളി ല്ലെന്നും സർക്കാരും ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയിരിക്കുകയാണ്. മാത്രവുമല്ല ഗോസിയാമെ തമാരാ സിതോള്‍ എന്ന യുവതി ഗർഭിണിയല്ലായിരുന്നെന്നും വാർത്ത പുറത്തുവന്നിരിക്കുന്നു. ഇവർക്ക് 6 വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ടെന്ന് പറയപ്പെടുന്നു.

ഗോസിയാമെ തമാരാ സിതോളും അവരുടെ ഭർത്താവ് തിബോഹോ സൊറ്റെറ്റ്‌സിയും പ്രിട്ടോറിയ വാർത്താ ഏജൻസിയും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമായ ദുരൂഹമായ ഒരു തട്ടിപ്പായിരുന്നു ഇതെന്നും അറിവായിട്ടുണ്ട്. ഈ 10 കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിനായി കോടിക്കണക്കിനു ഡോളറാണ് ഇവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

തേമ്പിസ 10 എന്ന അക്കൗണ്ടിലേക്കാണ് ആൾക്കാർ പണം അയച്ചിരുന്നത്. ഇൻഡിപെൻഡന്റ് ഓൺലൈൻ ചെയർമാൻ ഇക്‌ബാൽ സുർവേ മാത്രം നൽകിയത് 50 ലക്ഷം ഇന്ത്യൻ രൂപയ്ക്കു തത്തുല്യമായ തുകയായി രുന്നു. കോടികളാണ് അക്കൗണ്ടിൽ ദിവസങ്ങൾ കൊണ്ട് വന്നെത്തിയത്.

ആശുപത്രിയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ വാർത്താ ഏജൻസിക്ക് കഴിയാതിരുന്നതാണ് സംശയങ്ങൾ വർദ്ധിപ്പിച്ചത്. ഇതിനിടെ യുവതി ഒളിവിൽപ്പോയതും ഭർത്താവ് പണമെല്ലാം അപഹരിച്ചെന്ന അവരുടെ പരാതിയും കൂടുതൽ അന്വേഷണത്തിന് കാരണമായി.

ഒടുവിൽ യുവതിയെ ചില സാമൂഹ്യസംഘടനകൾ ജോഹന്നാസ്ബർഗിനടുത്തുള്ള തേമ്പിസ് ഗ്രാമത്തി ൽനിന്നും കണ്ടെത്തുകയും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച അവരെ ഒരു സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയുമാണ്. പോലീസ് അന്വേഷണങ്ങൾ നടന്നുവരുന്നു, ഇതുമായി ബന്ധപ്പെട്ട ഗൂഡാലോച നയുടെ കൂടുതൽ പുതിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രിട്ടോറിയ ന്യൂസ് ഏജൻസിക്കും അതിൻ്റെ ചീഫ് എഡിറ്റർ പീറ്റ് റാപ്പേടിക്കു മെതിരേ നിയമപോരാട്ടത്തിനും നടപടികൾക്കും തയ്യറെടുക്കയാണ് ദക്ഷിണാഫ്രിക്കൻ പോലീസും സർക്കാരും.

Advertisment