അജിത്തിനിഷ്ടം ബിരിയാണി ഉണ്ടാക്കാൻ, സൂര്യ സ്വാർത്ഥൻ: വിവാദത്തിന് തിരികൊളുത്തി പൃഥ്വിരാജ് ബബ്ലു

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: തമിഴ് സൂപ്പർ താരങ്ങളായ അജിത്തിനും സൂര്യയ്ക്കുമെതിരെ അതിരൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ തെന്നിന്ത്യൻ സിനിമാലോകത്ത് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഇരു താരങ്ങളുടെയും ആരാധകർ രംഗത്തിറങ്ങിയതോടെ ഇത് തെലുങ്ക്-തമിഴ് സിനിമാ ലോകത്തെ മറ്റൊരു തലത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. അജിത്തിനും സൂര്യയ്ക്കും എതിരെ തെലുങ്ക് നടനായ പൃഥ്വിരാജ് ബബ്ലുവാണ് അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.

Advertisment

publive-image

തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തെലുങ്ക് നടനായ ബബ്ലു വിമർശിച്ചത്. അജിത്ത് അര്‍പ്പണ ബോധത്തിന്റെ കാര്യത്തിൽ വട്ടപ്പൂജ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അഭിനയിക്കണം എന്ന് ഒട്ടും തന്നെ ആഗ്രഹവുമില്ലെന്നും ബബ്ലു പറഞ്ഞു. വളരെ യാദൃശ്ചികമായാണ് അജിത്തിന് താരപരിവേഷവും സ്വീകാര്യതയും കിട്ടിയതെന്ന് വിമർശിച്ച ബബ്ലു അജിത്ത് സ്വന്തം തൊഴിലിൽ ഒട്ടും ശ്രദ്ധയില്ലെന്നും ബിരിയാണി പാകം ചെയ്യാനാണ് അജിത്തിന് ഇഷ്ടമെന്നും പറഞ്ഞു.

അജിത്തിനെ ഇത്രയും വിമർശിച്ച ബബ്ലു, സൂര്യക്കെതിരായ വിമർശനം ഒന്നുകൂടി കടുപ്പിച്ചു. വളരെ മോശം വ്യക്തിയെന്നായിരുന്നു സൂര്യയെ കുറിച്ച് അദ്ദേഹം പറഞ്ഞത്. സൂര്യയുടെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞ ബബ്ലു സൂര്യ സ്വാർത്ഥനാണെന്നും വിമർശിച്ചു. ഇതോടെ ബബ്ലുവിനെതിരെ സൂര്യയുടെയും അജിത്തിന്റെയും ആരാധകർ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

Advertisment