സൗത്താഫ്രിക്കയെ ടെസ്റ്റില്‍ ഫാഫ് ഡുപ്ലെസിസ് തന്നെ നയിക്കും

സ്പോര്‍ട്സ് ഡസ്ക്
Tuesday, August 6, 2019

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഫാഫ് ഡുപ്ലെസിസ് തന്നെ തുടരും. നേരത്തെ ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പ്രധാന പരിശീലകന്‍ ഓട്ടിസ് ഗിബ്സണെ പുറത്താക്കിയതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഫാഫ് ഡുപ്ലെസിസിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ആ മാറ്റം ഉണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

2023 ലോകകപ്പ് മുന്നില്‍ കാണേണ്ടത് അത്യാവശ്യമാണ്. വ്യക്തമായ പദ്ധതികള്‍ അടുത്ത ലോകകപ്പില്‍ ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള സമീപനത്തോടെയാകും ക്യാപ്റ്റനെ നിയമിക്കുക. നാളെ സെലക്ഷന്‍ മീറ്റിങ് ഉണ്ട് അടുത്ത ദിവസം അക്കാര്യത്തില്‍ തീരുമാനമാകുമെന്നും ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ കൂട്ടിചേര്‍ത്തു.

×