New Update
ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ഉടനെ രോഗമുക്തനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകന്‍ എസ് പി ചരൺ. എസ്പിബിയുടെ ആരോഗ്യസ്ഥിതി ഭേദമാകുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചതായും എസ്പി ചരൺ പ്രതികരിച്ചു.
Advertisment
എസ്പിബിയുടെ ആരോഗ്യ നിലയിലെ പുരോഗതിയേക്കുറിച്ച് യഥാസമയങ്ങളില്‍ വ്യക്തമാക്കുമെന്നും മറിച്ചുള്ള വാദങ്ങളില്‍ കഴമ്പില്ലെന്നും എസ് പി ചരണ്‍ പറയുന്നു. രോഗമുക്തിയുടെ പാതയിലാണ് പിതാവെന്നും എസ് പി ചരണ്‍ വിശദമാക്കി.
എസ്പിബി യുടെ ആരോഗ്യനില ഭേദപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിനും വിശദമാക്കുന്നു. എസ്പിബിക്ക് വെൻറിലേറ്റർ സഹായം തുടരുന്നുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുന്നുവെന്നും ചെന്നൈ എംജിഎം ആശുപത്രി വ്യക്തമാക്കി. ഓഗസ്റ്റ് 13ന് രാത്രിയാണ് എസ്പിബിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 5 നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.