എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വെന്റിലേറ്റര്‍ സഹായം തുടരുന്നു

New Update

publive-image

Advertisment

ചെന്നൈ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ പുരോഗമിക്കുന്നതായും ഇന്ന് വൈകിട്ട് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

തനിക്ക് കൊവിഡ് ബാധിച്ചതായി എസ്.പി. ബാലസുബ്രഹ്മണ്യം തന്നെയാണ് നേരത്തെ ഫേസ്ബുക്ക് വീഡിയോയിലൂടെ പുറത്തുവിട്ടത്. ഓഗസ്റ്റ് അഞ്ചിനാണ് ഇദ്ദേഹത്തെ ചെന്നൈ എജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില ഗുരുതരമായത്.

sp balasubramanyam covid
Advertisment