സംവിധായകൻ എസ് പി ജനനാഥനെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തി; ഗുരുതരാവസ്ഥയിൽ

New Update

ചെന്നൈ: സംവിധായകൻ എസ് പി ജനനാഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ട അദ്ദേഹത്തെ സിനിമാ പ്രവർത്തകരാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

Advertisment

publive-image

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു

ദേശീയ അവാർഡ് നേടിയ സംവിധായകനായ ജനനാഥൻ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് ഇപ്പോൾ ഒരുക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സ്റ്റുഡിയോയിൽ നിന്ന് ഹോട്ടലിലേക്ക് പോയ അദ്ദേഹം വൈകിട്ട് നാല് മണി കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്നാണ് സഹപ്രവർത്തകർ തിരക്കിയെത്തിയത്. ഹോട്ടൽ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് സംവിധായകനെ ബോധമില്ലാത്ത നിലയിൽ കണ്ടത്.

sp jananadhan
Advertisment