Advertisment

എന്‍.എസ്.എസും, ലീഗുമാണ് യു.ഡി.എഫിനെ നയിക്കുന്നതെന്ന് പറഞ്ഞത് വളരെ ശരിയാണ്. പലരും പുറത്തുപറയാന്‍ മടിക്കുന്ന ചില സത്യങ്ങള്‍ തുറന്നുപറയാനുളള ചങ്കൂറ്റം വീണ്ടും വെളളാപ്പളളി നടേശന്‍ കാണിച്ചിരിക്കുന്നുവെന്നത് സന്തോഷകരമാണെന്ന് സാഹിത്യകാരന്‍ എസ് പി നമ്പൂതിരിപ്പാട്

New Update

publive-image

Advertisment

 

ദൃശ്യമാദ്ധ്യമത്തിലൂടെ വെള്ളാപ്പള്ളിയുടെ ഒരഭിമുഖസംഭാഷണം കാണാനും കേള്‍ക്കാനും ഇടയായി. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമായ ചില നിരീക്ഷണങ്ങളാണ് കേള്‍ക്കാനിടയായത്.

എന്‍.എസ്.എസും, ലീഗുമാണ് യു.ഡി.എഫിനെ നയിക്കുന്നതെന്ന് പറഞ്ഞത് വളരെ ശരിയാണ്. പലരും പുറത്തുപറയാന്‍ മടിക്കുന്ന ചില സത്യങ്ങള്‍ തുറന്നുപറയാനുളള ചങ്കൂറ്റം വീണ്ടും വെളളാപ്പളളി നടേശന്‍ കാണിച്ചിരിക്കുന്നുവെന്നത് സന്തോഷകരമാണ്. അഭിനന്ദനങ്ങള്‍ - ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങള്‍.

അവസാനനിമിഷം ബി.ജെ.പി. ചിലയിടങ്ങളിലെങ്കിലും എന്‍.എസ്.എസ്. -ലീഗ് അച്ചുതണ്ടിനെ സഹായിക്കാനുളള സാധ്യതയും തളളിക്കളയാനാവില്ല. അപ്പോള്‍ എങ്ങിനെയും ഇടതുപക്ഷത്തെ തോല്‍പിക്കുകയെന്ന വൈരാഗ്യബുദ്ധിയാവും അവരെ നയിക്കുക. ചെറിയ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം ജയിക്കുന്ന ചില മണ്ഡലങ്ങളുണ്ടല്ലോ.അവിടെയൊക്കെ ഈ പ്രതിഭാസം പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാം. ഇപ്പോള്‍ .ഇ. ശ്രീധരനെ രംഗത്തവതരിപ്പിച്ചില്ലേ? അതുപോലുളള ചില ഇന്ദ്രജാലപ്രകടനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. അദ്ദേഹം മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. മുഖ്യമന്ത്രിയായാല്‍ കേരളത്തെ കടക്കെണിയില്‍നിന്ന് കരകയറ്റുമെന്ന് പറയുന്നു. അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ പദ്ധതികളും കടമെടുത്താണ് നടപ്പാക്കിയത്.

അദ്ദേഹത്തിന്‍റെ സാങ്കേതികവൈദഗ്ധ്യത്തെയും,സത്യസന്ധതയേയും ബഹുമാനിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിപദം സംബന്ധിച്ച അദ്ദേഹത്തിന്‍റെ പ്രഖ്യാപനങ്ങളെ ബി.ജെ.പി.ക്കുപോലും അംഗീകരിക്കാനാവുമെന്ന് തോന്നുന്നില്ല. കാരണം ഏറ്റവുമധികം കടം വാങ്ങിക്കൂട്ടുകയും പൊതുമുതല്‍ വിറ്റ് നശിപ്പിക്കുകയും ചെയ്യുന്നത് കേന്ദ്രത്തിലെ ബി.ജെ.പി. ഗവണ്മെന്‍റാണ്. കടക്കെണിയില്‍നിന്നും കരകയറ്റാനുളള ഇന്ദ്രജാലം ഇ.ശ്രീധരനറിയാമെങ്കില്‍ ശ്രീധരനെ കേന്ദ്രധനകാര്യമന്ത്രിയാക്കുകയാണ് വേണ്ടത്.ഇന്ത്യ കടക്കെണിയില്‍നിന്ന് രക്ഷപ്പെടട്ടെ.

പ്രയോജനകരമായ പദ്ധതികള്‍ക്ക് വേണ്ടി കടമെടുക്കുകയും പദ്ധതി വിജയകരമായി നിര്‍വ്വഹിക്കുകയും പണം വ്യവസ്ഥയനുസരിച്ച് തിരിച്ചടയ്ക്കുകയുമെന്നത് ലോകമൊട്ടാകെ നടക്കുന്ന ഒരു സമ്പ്രദായമാണ്. അതേ കിഫ്ബിയും ചെയ്തിട്ടുളളൂ.സംസ്ഥാനത്തിന് കടമെടുക്കുന്നതിന് ചില പരിധികളും,പരിമിതികളുമുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിവേണം.

അതുകൊണ്ടാണ് ഈ രീതിയില്‍ പ്രത്യേകമൊരു പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. ഇ.ശ്രീധരന്‍റെ മെട്രോ ഉള്‍പ്പെടെ പല പദ്ധതികളും കിഫ്ബി മാതൃകയില്‍ സഹായം സ്വീകരിച്ചാണ് പദ്ധതിനിര്‍വ്വഹണം നടത്തുന്നത്. പ്രളയം മുതല്‍ കൊറോണവരെയുളള പ്രതിസന്ധികളില്‍പ്പെട്ടുലഞ്ഞപ്പോഴും അറുപതിനായിരം കോടി രൂപയുടെ വികസനപദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയില്ലേ? കിഫ്ബി തെറ്റാണെന്ന് പറയുന്ന ശ്രീധരന്‍ എന്താണ് ബദല്‍ ധനാഗമമാര്‍ഗ്ഗമെന്നുകൂടി പറയണം,പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പുതന്നെ ഒരാള്‍ ഇങ്ങനെയൊക്കെ പ്രഖ്യാപിക്കുന്നത് ഏതെങ്കിലുമൊരു ജനാധിപത്യപ്രസ്ഥാനത്തിന് അംഗീകരിക്കാന്‍ കഴിയുമോ? മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഭരണകക്ഷിയുടെ പാര്‍ലമെന്‍ററിപാര്‍ട്ടിയല്ലെ?

എന്‍റെ ചെറിയ അറിവുകള്‍ വച്ച് എന്തോ എഴുതിപ്പോയി. തെറ്റാണെങ്കില്‍ തിരുത്തിത്തരണം. വാസ്തവത്തില്‍ ജനാധിപത്യമൂല്യസംരക്ഷണസമിതിയോടു ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് ഞാനീ കത്തെഴുതുന്നത്. ഞാനതിന്‍റെ കോട്ടയം ജില്ലാ പ്രസിഡന്‍റാണ്. ഇപ്പോഴത് നിശ്ചലമാണ്. ആസന്നമായ തിരഞ്ഞെടുപ്പില്‍ നമുക്കെന്തെങ്കിലും ചെയ്യാനുണ്ടോ? ഇതേക്കുറിച്ചൊരു ആശയവിനിമയത്തിനാണീ കത്ത്.

sp nambhoothiripadu article
Advertisment