കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് 200 ശതമാനം ഉറപ്പുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള വടകര റൂറല്‍ എസ്പി കെ.ജി. സൈമണ്‍. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ബലമുള്ളതാണ്. റോയിയുടെ മരണം ഉൾപ്പെടെ എല്ലാ കേസുകളും ലക്ഷ്യത്തിലെത്തും.
/sathyam/media/post_attachments/zea62KFWR6qpR82axL8q.jpg)
വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും അന്വേഷണം ബലപ്പെടുത്തുമെന്നും സൈമൺ കൂട്ടിച്ചേർത്തു. ആറു കൊലപാതകങ്ങൾക്കും ആറു കാരണങ്ങളാണുള്ളത്. എല്ലാ സ്ത്രീകളേയും പോലെ ജോളിയെ കാണാൻ കഴിയില്ല. ജോളിയുടെ മാനസികാവസ്ഥ പ്രത്യേകം പഠിക്കും.
/sathyam/media/post_attachments/6V4ylDxGQRYDRCGLh1NK.jpg)
വളരെ രഹസ്യമായി ഇത്രയധികം കൊലപാതകം ചെയ്യാനും അത് ഇത്ര വർഷത്തോളം മറച്ചു വയ്ക്കാൻ എങ്ങനെ കഴിഞ്ഞുവെന്നുമുള്ള ചോദ്യത്തിന് ഇത്രയും കാലം എങ്ങനെ നാട്ടുകാരുയും ബന്ധുക്കളെയും കബളിപ്പിച്ച് എൻഐടി പ്രഫസർ എന്ന രീതിയിൽ ജീവിച്ചോ അതേബുദ്ധിയാണ് കൊലപാതകങ്ങളിലും ഉൾപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.