മോശം കാലാവസ്ഥ തിരിച്ചടിയായി; സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചു; ഇനി മേയ് 30ന് !

New Update

publive-image

വാഷിംഗ്ടണ്‍: ശാസ്ത്രലോകം കാത്തിരുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. മേയ് 30നാണ് മാറ്റിവച്ച ദൗത്യം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

Advertisment

ബഹിരാകാശരംഗത്ത് ചരിത്രമെഴുതാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ ‍ഡ്രാഗൺ ക്യാപ്‍സ്യൂൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐ.എസ്.എസ്.) കുതിച്ചുയരേണ്ടത് അമേരിക്കന്‍ സമയം ബുധനാഴ്ച രാത്രി 08.33നായിരുന്നു (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 2.03). അവിടെയാണ് മോശം കാലാവസ്ഥ വില്ലനായത്‌.

ഡൗഗ് ഹർലി, ബോബ് ബെൻകെർ എന്നീ ബഹിരാകാശശാസ്ത്രജ്ഞരെ ഐ.എസ്.എസിലെത്തിക്കാനുള്ള ക്രൂ ഡ്രാഗൺ ക്യാപ്‍സ്യൂളുമായി ഫാൽക്കൺ-9 റോക്കറ്റ് വിക്ഷേപണം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് നടത്താന്‍ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരുന്നു.

Advertisment