/sathyam/media/post_attachments/RqJUOJL5mk7C4fW2oe1k.jpg)
തൃശൂര്‍: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണെന്ന വ്യാജേന ജോലി തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായി. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനാണ് തൃശൂരില്‍ പിടിയിലായത്. വടക്കാഞ്ചേരി അത്താണി മിണാലൂരിലെ ഫ്ലാറ്റില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.
കോട്ടയത്താണ് ഇയാള്‍ക്കെതിരെ തട്ടിപ്പ് പരാതി വന്നത്. തട്ടിപ്പിന് ഇരയായ ഒരു യുവതി സ്പീക്കറെ നേരിട്ട് ഫോണില്‍ വിളിച്ച് പറഞ്ഞതോടെയാണ് ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞത്. കോട്ടയത്തും പരിസരപ്രദേശങ്ങളിലും നിരവധി പേരില്‍നിന്ന് ഇയാള്‍ പണം കൈപ്പറ്റുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് സ്പീക്കറുടെ ഓഫീസ് പറഞ്ഞിരുന്നു.
പ്രവീണിനെതിരെ സ്പീക്കറുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ചെന്ന ഇയാളുടെ വ്യാജ സന്ദേശവും പൊലീസിന് ലഭിച്ചു.