പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വി.കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനോ അറസ്റ്റു ചെയ്യുന്നതിനോ അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോഴിക്കോട്: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനോ അറസ്റ്റു ചെയ്യുന്നതിനോ അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

Advertisment

publive-image

 

നിയമസഭാ കവാടത്തില്‍ നിന്നോ എം.എല്‍.എ ഹോസ്റ്റലില്‍ നിന്നോ മറ്റോ ആണ് അറസ്റ്റെങ്കില്‍ ചില നടപടി ക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒന്നും ആരും ഇതുവരെ ആവശ്യപ്പെട്ടില്ലെന്നും

അനുമതി ചോദിച്ചാല്‍ അപ്പോള്‍ തീരുമാനം അറിയിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ആരോപണവുമായി പാലാരിവട്ടം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് രംഗത്തെത്തിയിരുന്നു.

കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും 8 കോടി 25 ലക്ഷം രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ ഇബ്രാഹിംകുഞ്ഞാണെന്നാണ് ടി. ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. അഴിമതിക്കേസില്‍ ജാമ്യംതേടിയുള്ള ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്. പാലം പണിതകാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്.

Advertisment