രഹസ്യാന്വേഷണ വിഭാഗത്തിലും ഇനി വനിതാ പോലീസ് സാന്നിധ്യം... കോട്ടയം ജില്ലാ പോലീസിൻ്റെ ചരിത്രത്തിലാദ്യമായി ഒരു വനിത രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായി ചുമതലയേൽക്കുന്നു !

New Update

publive-image

പാലാ: കോട്ടയം ജില്ലാ പോലീസിൻ്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പോലീസ്, രഹസ്യാന്വേഷണ വിഭാഗത്തിൽ (സ്പെഷ്യൽ ബ്രാഞ്ചിൽ) നിയമിതയായി. പാലാ പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉജ്വല ഭാസിയ്ക്കാണ് പുതിയ നിയോഗം. ഇന്ന് തിടനാട് സ്‌റ്റേഷൻ പരിധിയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥയായി ഉജ്വല ചുമതലയേൽക്കും.

Advertisment

ജില്ലയിലെ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒരു സ്റ്റേഷൻ പരിധിയിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായി ചുമതലയേൽക്കുന്നതെന്ന് കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. അനീഷ്. വി കോര പറഞ്ഞു.

19 വർഷമായി പോലീസിൽ ജോലി ചെയ്യുന്ന ഉജ്വല ഭാസി വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി പാലാ പോലീസ് സ്റ്റേഷനിലായിരുന്നു. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയാണ്. ഭർത്താവ് അനീഷ് പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി കോളജിലെ ഓഫീസ് സ്റ്റാഫാണ്. സ്കൂൾ വിദ്യാർത്ഥികളായ പവൻ, കിഷൻ എന്നിവരാണ് മക്കൾ.

ഇന്നലെ വൈകിട്ട് പാലാ പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകർ ഉജ്വലയ്ക്ക് യാത്രയയപ്പ് നൽകി. എസ്.എച്ച്.ഓ കെ.പി. ടോംസൺ അധ്യക്ഷത വഹിച്ചു. എസ്.ഐ. എം.ഡി. അഭിലാഷ് സംസാരിച്ചു. സഹപ്രവർത്തകരുടെ വകയായുള്ള ഉപഹാരവും ചടങ്ങിൽ ഉജ്വലയ്ക്ക് സമ്മാനിച്ചു.

pala news
Advertisment