Advertisment

നീല കവചം പോലെ ഭൂമി, പഞ്ഞിക്കെട്ടുകൾ പോലെ ആകാശം, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ബ്രൗൺ, പച്ച നിറത്തിൽ, വിൻഡോ സീറ്റിലിരുന്ന് ഭൂമിയെ നോക്കി ആസ്വദിക്കുന്ന ആൾ, നാസ പങ്കിട്ട ചിത്രം ഏറ്റെടുത്ത് ശാസ്ത്ര ലോകം

ഓഗസ്റ്റ് 27-ന് പകർത്തിയ ചിത്രങ്ങൾ ഇപ്പോഴാണ് നാസ പുറത്തു വിട്ടതെങ്കിലും നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായത്.

author-image
സത്യം ഡെസ്ക്
New Update
ea1111111rth.jpg

ബഹിരാകാശ കാഴ്ചകൾ മനുഷ്യനെ ദിനംപ്രതി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിശ്വസിക്കാൻ കഴിയാത്തതും കൗതുകകരവുമായ നിരവധി ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്. അത്തരത്തിൽ നാസ പങ്കുവെച്ച ഭൂമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ കാഴ്ചക്കാരെ ആകർഷിക്കുന്നത്.

Advertisment

ബഹിരാകാശ ഏജസിയായ നാസ ഓഗസ്റ്റ് 27-ന് ക്രൂ എക്‌സ് ബഹിരാകാശ പേടകത്തിലെ ജനാല വഴി ഭൂമിയെ കാണുന്ന ചിത്രങ്ങളാണ് കാഴ്ചക്കാർക്കായി പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 27-ന് പകർത്തിയ ചിത്രങ്ങൾ ഇപ്പോഴാണ് നാസ പുറത്തു വിട്ടതെങ്കിലും നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായത്. ‘വിൻഡോ സീറ്റിൽ ആരെങ്കിലും ഉണ്ടോ’ എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പ്രേക്ഷകർക്കായി നാസ പങ്കുവെച്ചിരിക്കുന്നത്.

സ്‌പേസ്‌ക്രാഫ്റ്റിന്റെ ജനാല സീറ്റിൽ ഇരുന്നുകൊണ്ട് പകർത്തിയ ചിത്രമാണിത്. ഇതിന്റെ ഇരുവശത്തും ഭൂമി ഒരു നീല കവചം പോലെ കാണപ്പെടുന്നു. ജിബ്രാൾട്ടർ കടലിടുക്കിലെ ജലമാണിത്. ഇതിന്റെ മറുവശത്ത് ഭൂഖണ്ഡങ്ങളായ യൂറോപ്പ്, ആഫ്രിക്ക, എന്നിവ ബ്രൗൺ, പച്ച നിറങ്ങളോട് കൂടി കാണപ്പെടുന്നുണ്ട്. പഞ്ഞിക്കെട്ടുകൾ പോലെ ആകാശവും ഇതിൽ അങ്ങിങ്ങായി കാണാം. ‘എന്റെ വളരെ കാലത്തെ സ്വപ്‌നമാണ് ബഹിരാകാശ യാത്ര, എന്നെങ്കിലും ഒരു നാൾ അത് സാക്ഷാത്ക്കരിക്കണം’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.

nasa
Advertisment