ഗുരുതര പ്രശ്‌നമില്ലാത്ത കൊറോണ രോഗികളെ പ്രത്യേക ആശുപത്രികളില്‍ ചികിത്സിക്കേണ്ടതില്ല ; ചികിത്സാ സൗകര്യങ്ങളെ മൂന്നായി തിരിച്ച് കേന്ദ്രസര്‍ക്കാര്‍ ; രോഗം സംശയിക്കുന്നവരെയും രോഗികളെയും വെവ്വേറെ ചികിത്സിക്കണം ; ഇടകലര്‍ത്തിയുള്ള ചികിത്സ പാടില്ല ; ഗുരുതര രോഗികള്‍ക്ക് മാത്രം പ്രത്യേക ആശുപത്രി

New Update

ഡല്‍ഹി: കോവിഡ് ചികിത്സാ സൗകര്യങ്ങളെ മൂന്നായി തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുരുതര രോഗികള്‍ക്ക് മാത്രം പ്രത്യേക ആശുപത്രി. രോഗം സംശയിക്കുന്നവരെയും ഇടത്തരം ആരോഗ്യ പ്രശ്നമുള്ളവരെയും രോഗം അതിഗുരുതരമായവരെയും മൂന്നായി തരംതിരിച്ച് മൂന്ന് സ്ഥലങ്ങളിലായി ചികിത്സ ഉറപ്പാക്കാനാണ് പുതിയ നീക്കം. ഗുരുതര പ്രശ്നമില്ലാത്ത കോവിഡ് രോഗികളെ പ്രത്യേക ആശുപത്രികളില്‍ ചികിത്സിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Advertisment

publive-image

നിലവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 70 ശതമാനം പേര്‍ക്കും സ്ഥിതി ഗുരുതരമല്ല. ഇവരെയെല്ലാം പ്രത്യേക ആശുപത്രിയില്‍ ചികിത്സിക്കേണ്ടതില്ല. എല്ലാ കോവിഡ് രോഗികളെയും ഒരിടത്ത് തന്നെ ചികിത്സിച്ചാല്‍ ആപത്താകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ചികിത്സാ കേന്ദ്രങ്ങളെ പരിചരണ കേന്ദ്രം, ആരോഗ്യ കേന്ദ്രം, പ്രത്യേക ആശുപത്രി എന്നിങ്ങനെ മൂന്നായി തരംതിരിക്കണം. ആംബുലന്‍സ് സൗകര്യം മൂന്നിടത്തും വേണം.

രോഗം ഒട്ടും രൂക്ഷമല്ലാത്തവര്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കും. ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂള്‍, സ്റ്റേഡിയം, ലോഡ്ജ് തുടങ്ങിയവ പരിചരണ കേന്ദ്രങ്ങളാക്കാം. ക്വാറന്റീന്‍ ക്യാംപുകളായി ഉപയോഗിച്ച സ്ഥലങ്ങളും പരിഗണിക്കാം.

രോഗം സംശയിക്കുന്നവരെയും രോഗബാധിതരെയും വെവ്വേറെ ചികിത്സിക്കണം. ഇടകലർത്തിയുള്ള ചികിത്സ ഒരു കേന്ദ്രത്തിലും പാടില്ല.

covid 19 corona patient
Advertisment