കേരളം

18 കോടിയുടെ മരുന്നിനായി സുമനസ്സുകളുടെ സഹായം തേടിയ മുഹമ്മദിന്റെ ചികിത്സയ്ക്ക് ലഭിച്ചത് 46.78 കോടി രൂപ; അക്കൗണ്ടിലെത്തിയത് 7,77,000 പേർ കൈമാറിയ തുക !

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Monday, July 26, 2021

കണ്ണൂർ: 18 കോടിയുടെ മരുന്നിനായി സുമനസ്സുകളുടെ സഹായം തേടിയ ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്ക് ലഭിച്ചത് 46.78 കോടി രൂപ.  7,77,000 പേർ കൈമാറിയ തുകയാണ് 46,78,72,125.48 രൂപയായി അക്കൗണ്ടിലെത്തിയത്.

മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി പണം സർക്കാർ നിർദേശിക്കുന്ന സംസ്ഥാനത്തെ എസ്എംഎ രോഗികൾക്കു കൈമാറുമെന്ന്  ചികിത്സാ സമിതി വ്യക്തമാക്കി.

കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയും ഓഫീസിലും വീട്ടിലും നേരിട്ടും എത്തിച്ചതടക്കമുള്ള തുകയാണ് 46.78 കോടി രൂപ.

ഒരു രൂപമുതൽ അഞ്ച് ലക്ഷം രൂപവരെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്. 42 പേർ ഒരു ലക്ഷത്തിന് മുകളിലുള്ള തുക നൽകിയിട്ടുണ്ട്.

×