ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ….പരിഗണനയില്‍ നിയമസഭാ സമ്മേളന തിയ്യതി, വാ‍ർഡ് വിഭജനം എന്നീ വിഷയങ്ങള്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, January 20, 2020

തിരുവനന്തപുരം: നിയമസഭാ സമ്മേളന തിയ്യതി തീരുമാനിക്കാനും തദ്ദേശ വാ‍ർഡ് വിഭജനത്തിനുള്ള ബില്ലിന് അംഗീകാരം നൽകാനുമായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒൻപതിനാണ് യോഗം.

30ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തിൽ സഭാ സമ്മേളനം വിളിച്ചുചേർക്കാനാകും സർക്കാർ ഗവർണ്ണറോട് ശുപാർശ ചെയ്യുക.

വാർഡ് വിഭജന ഓ‌ർഡിനൻസിൽ ഗവർണ്ണർ ഒപ്പിടാൻ വിസമ്മതിച്ചോടെയുള്ള പ്രതിസന്ധി
മറികടക്കാനാണ് ബിൽ കൊണ്ടുവരുന്നത്. ബിൽ മന്ത്രിസഭ അംഗീകരിച്ചാലും നിയമസഭയിൽ
അവതരിപ്പിക്കും മുമ്പ് ഗവർണ്ണർക്ക് റഫർ ചെയത് അറിയിക്കും. ഈ ഘട്ടത്തിൽ ഗവർണ്ണർ
ഇടപെടില്ലെന്നാണ് സർക്കാർ കരുതുന്നത്.

×