ഛേത്രി​ക്ക് ഹാ​ട്രി​ക്! പാ​ക്കി​സ്ഥാ​നെതിരെ ഇന്ത്യയുടെ ​ഗോൾ മഴ! സാ​ഫ് ക​പ്പിൽ ഇന്ത്യക്ക് മിന്നും ജയം

New Update

publive-image

Advertisment

ബം​ഗ​ളൂ​രു: ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ. സാ​ഫ് ക​പ്പി​ലെ ഗ്രൂ​പ്പ് ഘ​ട്ട ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ‌

ബം​ഗ​ളൂ​രു ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ‌ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ ഗോ​ളി​ൽ മു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്ന ഇ​ന്ത്യ ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ളു​ക​ൾ കൂ​ടി നേ​ടി പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

ഇന്ത്യ 23 06 21 20 10 55 516

10, 16, 74 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഛേത്രി​യു​ടെ ഗോ​ൾ. ര​ണ്ട് ഗോ​ൾ പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​യി​രു​ന്നു ഛേത്രി ​നേ​ടി​യ​ത്. നാ​ലാം ഗോ​ൾ ഉ​ദാ​ന്ത സിം​ഗി​ന്‍റെ (81) ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു. മ​ത്സ​ര​ത്തി​നി​ടെ പാ​ക് താ​ര​ത്തി​ന്‍റെ കൈ​യി​ൽ​നി​ന്നും പ​ന്ത് ത​ട്ടി​മാ​റ്റി​യ ഇ​ന്ത്യ​ൻ കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​ച്ചി​ന് ചു​വ​പ്പ് കാ​ർ​ഡും ല​ഭി​ച്ചു.

Advertisment