ന്യൂഡൽഹി: രാജ്യം ആതിഥ്യമരുളുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ കരുത്തരായ യുഎസ്, ബ്രസീൽ എന്നിവർക്കൊപ്പം. മൊറോക്കോയാണ് എ ഗ്രൂപ്പിലെ മറ്റൊരു ടീം. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്.
ഒക്ടോബർ 11 മുതൽ 30 വരെയാണ് ലോകകപ്പ്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ യുഎസിനോട് 8 ഗോളുകള്‍ക്ക് തോറ്റു.14ന് മൊറോക്കോ, 17ന് ബ്രസീൽ എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ.
എല്ലാ ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവർ നോക്കൗട്ടിലേക്കു യോഗ്യത നേടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയം, മഡ്ഗാവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവയാണ് ലോകകപ്പ് വേദികൾ. 30ന് നവി മുംബൈയിലാണ് ഫൈനൽ.
ഗ്രൂപ്പ് എ: ഇന്ത്യ, യുഎസ്,
മൊറോക്കോ, ബ്രസീൽ
ഗ്രൂപ്പ് ബി: ജർമനി,
നൈജീരിയ, ചിലെ, ന്യൂസീലൻഡ്
ഗ്രൂപ്പ് സി: സ്പെയിൻ,
കൊളംബിയ, മെക്സിക്കോ,
ചൈന
ഗ്രൂപ്പ് ഡി: ജപ്പാൻ,
താൻസാനിയ, കാനഡ,