മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയതിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് പറന്നു. അടുത്ത കുടുംബാംഗത്തിന് അസുഖം ഗുരുതരമായ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. മൂന്നാം ടെസ്റ്റിന് കൃത്യസമയത്ത് കമ്മിന്‍സ് തിരിച്ചെത്തുമെന്ന് ടീം തിങ്കളാഴ്ച അറിയിച്ചു.
/sathyam/media/post_attachments/U3mDVbg3Fw6JaPsSLD5r.jpg)
'ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളില്‍ വീണ്ടും ചേരാന്‍ അദ്ദേഹം ഈ ആഴ്ച അവസാനം ഇന്ത്യയിലേക്ക് മടങ്ങും- ടീം പ്രസ്താവനയില്‍ പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന് തോറ്റ ഓസ്ട്രേലിയ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ത്തിന് പിന്നിലാണ്. മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസ്ട്രേലിയ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയിലെ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നഷ്ടപ്പെടാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിനിടെയാണ് കമ്മിന്‍സിന്റെ മടക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us