/sathyam/media/post_attachments/hG2Ec7UGHZ7CQ9T35YBx.jpg)
ഹ​രാ​രെ: ലോ​ക ക്രി​ക്ക​റ്റി​ന്റെ അധികായരായ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീം അടിപതറുന്നു. സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ സ്കോ​ട്ലൻഡ് ടീ​മി​നോ​ട് ഏ​ഴ് വി​ക്ക​റ്റി​ന്‍റെ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ, ക​രീ​ബി​യ​ൻ​സ് ഇ​ല്ലാ​ത്ത ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ആവും ഈ ​വ​ർ​ഷ​ത്തെ ടൂ​ർ​ണ​മെ​ന്റ്.
സൂ​പ്പ​ർ സി​ക്സ് ഘ​ട്ട​ത്തി​ൽ സിം​ബാ​ബ്​വെ, നെ​ത​ർ​ല​ൻ​ഡ്സ് ടീ​മു​ക​ളോ​ട് തു​ട​ർ​ത്തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ വി​ൻ​ഡീ​സി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലാ​യി​രു​ന്നു. സ്കോ​ട്ടി​ഷ് പ​ട​യോ​ടു​ള്ള പ​രാ​ജ​യ​ത്തോ​ടെ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നാ​യു​ള്ള വി​ൻ​ഡീ​സ് ടി​ക്ക​റ്റ് എ​ന്നേ​ക്കു​മാ​യി കീ​റ​പ്പെ​ട്ടു.
ടോ​സ് നേ​ടി വി​ൻ​ഡീ​സി​നെ ബാ​റ്റിം​ഗി​ന​യ​ച്ച സ്കോ​ട് ടീം ​അ​വ​രെ 181 റ​ൺ​സി​ൽ പി​ടി​ച്ചു​കെ​ട്ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 43.3 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ സ്കോ​ട്​ല​ൻ​ഡ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു.
ജേ​സ​ൺ ഹോ​ൾ​ഡ​ർ(45), റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്(36) എ​ന്നി​വ​രൊ​ഴികെ മ​റ്റ് വി​ൻ​ഡീ​സ് ബാ​റ്റ​ർ​മാ​ർ​ക്കാ​ർ​ക്കും തി​ള​ങ്ങാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് ടീ​മി​ന്‍റെ ലോ​ക​ക​പ്പ് മോ​ഹ​ങ്ങ​ൾ പൊ​ലി​ഞ്ഞ​ത്. സ്കോ​ട്​ല​ൻ​ഡി​നാ​യി ബ്രാ​ൻ​ഡ​ൻ മ​ക്ക​ല്ല​ൻ മൂ​ന്നും ക്രി​സ് ഗ്രീ​വ്സ്, മാ​ർ​ക്ക് വാ​റ്റ്, ക്രി​സ് സോ​ൾ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി.
മ​റു​പ​ടി ബാ​റ്റിം​ഗി​ൽ, ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന മാ​ത്യു ക്രോ​സ്(74*) - മ​ക്ക​ല്ല​ൻ(69) സ​ഖ്യം ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ജ​യ​ത്തോ​ടെ സ്കോ​ട്​ല​ൻ​ഡ് ലോ​ക​ക​പ്പ് യോ​ഗ്യ​താ മോ​ഹം സ​ജീ​വ​മാ​ക്കി നി​ല​നി​ർ​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us