ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് മെഡൽ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മ്മുടെ രാജ്യത്തിന് ആദ്യമായി ഒളിംപിക്സ് മെഡല്‍ നേടിത്തന്നത് ഒരു ഇംഗ്ലീഷ് കാരനായിരുന്നു. പേര് നോര്‍മന്‍ പ്രിച്ചാര്‍ഡ് (ഫോട്ടോയില്‍ ചുവന്ന വൃത്തത്തിനുള്ളില്‍). 1900 മാണ്ടില്‍ പാരീസില്‍ നടന്ന ഒളിമ്പിക്സ്ല്‍ 200 മീറ്റര്‍ ഓട്ടത്തിലും 200 മീറ്റര്‍ ഹാര്‍ഡില്‍സിലും രണ്ടു വെള്ളിമെഡല്‍ നേടിയ ആദ്യ ഏഷ്യാക്കാരന്‍ എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

Advertisment

publive-image

1877 ജൂണ്‍ 23 ന് കൊല്‍ക്കത്തയിലെ അലിപ്പൂരില്‍ ജനിച്ച അദ്ദേഹം പഠിച്ചതും വളര്‍ന്നതുമൊക്കെ അവിടെയായിരുന്നു.സ്കൂള്‍ തലത്തില്‍ 100 മീറ്റര്‍ ഓട്ടം,440, 120 മീറ്റര്‍ ഹാര്‍ഡില്‍സ് എന്നിവയില്‍ അദ്ദേഹം പേരെടുത്തിരുന്നു.ബംഗാളിനെ പ്രതിനിധീകരിച്ച് അദ്ദേഹം നിരവധി നേട്ടങ്ങള്‍ കൊയ്തിരുന്നു.

1894 - 1900 കാലയളവില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം ബംഗാള്‍ ജേതാവായിരുന്നു.1900-1902 കാലയളവില്‍ ബംഗാള്‍ ഫുട്ബാള്‍ അസ്സോസ്സിയേഷന്‍ പ്രസിഡണ്ട്‌ ആയിരുന്നു നോര്‍മന്‍ പ്രിച്ചാര്‍ഡ്.

എന്നാല്‍ 1904 ല്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പം അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി..അവിടെ സ്ഥിര താമസമാക്കി. തുടര്‍ന്ന് അദ്ദേഹം നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.1929 ഒക്ടോബര്‍ 31 അമേരിക്കയിലെ ലോസ് എന്‍ജല്‍സിലായിരുന്നു അന്ത്യം.

എന്നാല്‍ 2004 ല്‍ International Athletic Association തങ്ങളുടെ റിക്കാര്‍ഡുകളില്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് ബ്രിട്ടീഷ് പൌരനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പക്ഷേ International Olympics Association അദ്ദേഹത്തെ ഭാരതീയനായിത്തന്നെ ഇന്നും നിലനിര്‍ത്തിയിരിക്കുന്നു എന്നതാണ് ആശ്വാസകരം. ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന നോര്‍മന്‍ പ്രിച്ചാര്‍ഡ് ഭാരതത്തെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു.

ചിത്രങ്ങള്‍ കാണുക.

 

publive-image

publive-image

publive-image

publive-image

Advertisment