എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കണ്ണീര്‍ മടക്കം; അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം; രമണ്‍ദീപിന്റെ പോരാട്ടം പാഴായി

എസിസി എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്ത്

New Update
ramandeep singh

മസ്‌കത്ത്: എസിസി എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ 20 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍-20 ഓവറില്‍ നാല് വിക്കറ്റിന് 206. ഇന്ത്യ-20 ഓവറില്‍ ഏഴ് വിക്കറ്റിന് 186.

Advertisment

41 പന്തില്‍ 64 റണ്‍സെടുത്ത സുബൈദ് അക്ബാരി, 52 പന്തില്‍ 83 റണ്‍സെടുത്ത സെദിഖുല അടല്‍, 20 പന്തില്‍ 41 റണ്‍സെടുത്ത കരിം ജനത് എന്നിവരാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ചത്. ഇന്ത്യയ്ക്ക് വേണ്ടി റാസിഖ് സലാം മൂന്ന് വിക്കറ്റ് വീഴ്ത്തി. മറ്റ് ബൗളര്‍മാര്‍ നിരാശപ്പെടുത്തി.

34 പന്തില്‍ 64 റണ്‍സെടുത്ത രമണ്‍ദീപ് സിംഗിന്റെ പോരാട്ടം പാഴായി. 13 പന്തില്‍ 19 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗ്, 24 പന്തില്‍ 31 റണ്‍സെടുത്ത ആയുഷ് ബദോനി, 13 പന്തില്‍ 23 റണ്‍സെടുത്ത നിശാന്ത് സിന്ധു എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

 മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. അഫ്ഗാനിസ്ഥാനു വേണ്ടി അല്ല ഗസന്‍ഫറും, അബ്ദുല്‍ റഹ്‌മാന്‍ റഹ്‌മാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment