എന്റെ കുഞ്ഞിന്റെ കഠിനവും വേദനാജനകവുമായ പോരാട്ടം അവസാനിച്ചു; മകന്റെ മരണവാര്‍ത്ത അറിയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി മെല്‍ബണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി

author-image
shafeek cm
New Update
fawad son

മെല്‍ബണ്‍ : തന്റെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. താരം തന്നെയാണ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ഇതിനോടൊപ്പം വികാര നിര്‍ഭരമായി കുറിപ്പും കുട്ടിയുടെ ചിത്രവും ഫവാദ് പങ്കിട്ടു.

Advertisment

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി മെല്‍ബണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് കുഞ്ഞ് മരിച്ച വിവരം ഫവാദ് പുറത്ത് വിടുന്നത്.

എന്റെ കുഞ്ഞ് മാലാഖയെ വീണ്ടും കണ്ടുമുട്ടുന്നത് വരെ. നിര്‍ഭാഗ്യവശാല്‍ എന്റെ കുഞ്ഞിന്റെ ഏറെ നാളത്തെ കഠിനവും വേദനാജനകവുമായ പോരാട്ടം അവസാനിച്ചു. എനിക്ക് അവനെ നഷ്ടമായി. അവന്‍ ഒരു മികച്ച സ്ഥലത്തായിരിക്കുമെന്ന് ഞാന്‍ വിശ്വാസിക്കുന്നു.

നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യും. ഇത്തരം വേദനയിലൂടെ ആരും കടന്നുപോകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എല്ലാവരുടെയും പ്രാര്‍ത്ഥന വേണം’, ഫവാദ് എക്‌സില്‍ കുറിച്ചു.

latest news
Advertisment