New Update
/sathyam/media/media_files/addfbFAF7VERs9lYsxRP.jpg)
ഇസ്ലാബാമാദ്: ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെ പിന്തുണച്ചിരുന്നതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). ക്യാപ്റ്റന്‍സിയില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് ബാബര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിസിബി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വൈറ്റ് ബോൾ നായകൻ എന്ന നിലയിൽ അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നെന്നും എന്നാൽ അദ്ദേഹത്തിൻ്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ബോർഡ് വ്യക്തമാക്കി. ബാബറിൻ്റെ പ്രൊഫഷണലിസത്തെയും പാകിസ്ഥാൻ ക്രിക്കറ്റിനോടുള്ള പ്രതിബദ്ധതയെയും പിസിബി അഭിനന്ദിച്ചു.
ബാബറിന്റെ രാജി പിസിബി അംഗീകരിച്ചു. ബാബറിന്റെ പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ സെലക്ഷന്‍ കമ്മിറ്റിയോട് പിസിബി ആവശ്യപ്പെട്ടു. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്നും, ക്രിക്കറ്റ് ബോര്‍ഡിനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നതായും ബാബര്‍ പ്രതികരിച്ചു.