/sathyam/media/media_files/gcLH4XaaGbhKyY73Rk4Y.jpg)
ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് താരം ടസ്‌കിന്‍ അഹമ്മദിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ടസ്‌കിന്‍ കളിക്കാത്തത് ബംഗ്ലാദേശ് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണം പുറത്തുവന്നിരിക്കുകയാണ്. ഉറങ്ങിപ്പോയതിനാലാണ് ടസ്‌കിന് ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് ടീമിന്റെ അന്തിമ ഇലവനില്‍ ഭാഗമാകാന്‍ സാധിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ടസ്‌കിന്റെ അമിത ഉറക്കം മൂലം ടീം മാനേജ്‌മെന്റിന് താരത്തെ ബന്ധപ്പെടാനായില്ല. താരം ഹോട്ടല്‍ മുറിയില്‍ ഉണര്‍ന്നപ്പോഴേക്കും ടീം ബസ് പുറപ്പെട്ടിരുന്നു. ടസ്‌കിന്‍ ഉണരുന്നതുവരെ ടീം മാനേജ്‌മെന്റിലെ ഒരാള്‍ ഹോട്ടലില്‍ അദ്ദേഹത്തെ കാത്തിരുന്നു.
പിന്നീട് ടസ്‌കിന്റെ വൈകിയാണെങ്കിലും ടീം ക്യാമ്പില്‍ ചേര്‍ന്നിരുന്നു. താമസിച്ചതിന് ടീമംഗങ്ങളോട് ക്ഷമാപണവും നടത്തി. ഇക്കാരണത്താല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ടസ്‌കിനെ ഒഴിവാക്കാന്‍ കോച്ച് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.