New Update
/sathyam/media/media_files/2024/10/22/NEiUiiTyCAWnmPE7naCu.jpg)
മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ തയ്യാറാണെന്ന് മുന്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ഓസ്‌ട്രേലിയന്‍ ടീം ആവശ്യപ്പെട്ടാല്‍ വിരമിക്കല്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി. നേരത്തെ താരം ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.
Advertisment
ന്യൂ സൗത്ത് വെയിൽസിൻ്റെ അടുത്ത ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ കളിക്കാനും തയ്യാറാണെന്ന് വാര്‍ണര്‍ പറഞ്ഞു. തമാശയ്ക്ക് പറഞ്ഞതല്ലെന്നും, തന്റെ ഓഫര്‍ ഗൗരവമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് കോമ്പിനേഷനെക്കുറിച്ചുള്ള അനിശ്ചിതത്വം വർദ്ധിക്കുന്നതിനിടയിലാണ് വാർണര്‍ തിരിച്ചുവരവിന് തയ്യാറാണെന്ന് വ്യക്തമാക്കിയത്.