സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/Vp58zuaANPf7R10hxhmz.jpg)
കൊച്ചി: ഫെഡോര്‍ ചെര്‍ണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. കേരള ബ്ലാസ്‌റ്റേഴ്‌സ് സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ സേവനങ്ങള്‍ക്ക് ക്ലബ് നന്ദി അറിയിച്ചു.
Advertisment
ലിത്വാനിയന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായ ചെര്‍ണിച്ച് കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. 10 മത്സരങ്ങളില്‍ നിന്ന് താരം മൂന്ന് ഗോളുകള്‍ നേടി.
ഇവാന്‍ വുക്കോമാനോവിച്ചിന് പകരം മിക്കായേല്‍ സ്റ്റാറെ പരിശീലകനായതോടെ ക്ലബ് സമ്പൂര്‍ണ അഴിച്ചുപണിയിലാണ്. ദിമിത്രിയോസ് ഡയമന്റക്കോസ്, മാര്‍ക്കോ ലെസ്‌കോവിച്ച് അടക്കം നിരവധി താരങ്ങള്‍ ക്ലബ് വിട്ടിരുന്നു. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇതില്‍ ചില പ്രഖ്യാപനങ്ങള്‍ ഈയാഴ്ച തന്നെ ഉണ്ടാകുമെന്നാണ് സൂചന.