സഞ്ജുവിന്റെ സ്ഥാനത്ത് ശിവം ദുബെ, ഇത് പരിഹാസ്യം; പാവം സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയിരുന്നു; എന്റെ ഹൃദയം അദ്ദേഹത്തിനൊപ്പം ! സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് തഴഞ്ഞതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഒന്ന് ഞെട്ടി

New Update
1 sanju samson

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഒന്ന് ഞെട്ടി. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ എന്നിവരെ ഒഴിവാക്കിയതും, സഞ്ജു സാംസണിനെയും, രവീന്ദ്ര ജഡേജയെയും ഏകദിന ടീമിലേക്ക് പരിഗണിക്കാത്തതുമാണ് ആരാധകരെ ഞെട്ടിച്ചത്.

Advertisment

ടി20 ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ ഇലവനില്‍ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണ്. കാരണം ഋഷഭ് പന്താണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. ടോപ് ഓര്‍ഡറിലും, മധ്യനിരയിലുമായി ശുഭ്മാന്‍ ഗില്‍, യഷ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ് എന്നിവരും സ്ഥാനമുറപ്പിച്ചു.

ബാറ്ററായി പരിഗണിച്ചാലും സഞ്ജുവിനെ ഏത് പൊസിഷനില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. എങ്കിലും ടി20 ടീമിലെങ്കിലും ഉള്‍പ്പെട്ടല്ലോ എന്ന ആശ്വാസം മാത്രം ബാക്കി.

ഇന്ത്യയുടെ അവസാന ഏകദിന മത്സരം കഴിഞ്ഞ ഡിസംബര്‍ 21ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവായിരുന്നു കളിയിലെ താരം.

 16 ഏകദിന മത്സരങ്ങളില്‍ നിന്ന് 510 റണ്‍സ് നേടിയ താരത്തിന്റെ ശരാശരി 56.66 ആണ്. അവസരം കിട്ടിയപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരത്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് ശ്രദ്ധേയം. 

സഞ്ജു നേരിടുന്ന ഈ അനീതിയെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ദോഡ ഗണേഷ് രംഗത്തെത്തി. സഞ്ജുവിന്റെ സ്ഥാനത്ത് ശിവം ദുബെയെ ഏകദിനത്തില്‍ ഉള്‍പ്പെടുത്തിയത് പരിഹാസ്യമാണെന്ന് ദോഡ ഗണേഷ് പറഞ്ഞു.

''സഞ്ജുവിന്റെ സ്ഥാനത്ത് ശിവം ദുബെയെ ഏകദിനത്തില്‍ ഉള്‍പ്പെടുത്തിയത് പരിഹാസ്യമാണ്. പാവം സഞ്ജു അദ്ദേഹത്തിന്റെ അവസാന ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയിരുന്നു. എന്തുകൊണ്ട് അദ്ദേഹം എല്ലായ്‌പ്പോഴും ? എന്റെ ഹൃദയം ആ ചെറുപ്പക്കാരനൊപ്പമാണ്''-ഗണേഷ് പറഞ്ഞു.


Advertisment