മുംബൈ: ന്യൂസിലന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വച്ചത് ഗൗതം ഗംഭീറിന്റെ പരിശീലക ഭാവിയെക്കുറിച്ച് ചോദ്യചിഹ്നം ഉയര്‍ത്തുകയാണ്. വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഗംഭീറിന് അതിനിര്‍ണായകമാകും. ഓസീസിനെതിരായ ഈ പരമ്പര കൈവിട്ടാല്‍ ഗംഭീറിനെ ടെസ്റ്റ് പരിശീലകസ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരം വിവിഎസ് ലക്ഷ്ണിനെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
എന്നാല്‍ ഏകദിന, ടി20 ടീമുകളുടെ പരിശീലകസ്ഥാനത്ത് ഗംഭീറിനെ നീക്കാന്‍ സാധ്യതയില്ല. വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത പരിശീലകനെന്ന ശൈലി ഇന്ത്യ ഇതുവരെ പരീക്ഷിച്ചിട്ടില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സാധ്യതകള്‍ ശക്തമാക്കുന്നതിന് ഇന്ത്യയ്ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലും ഇന്ത്യയ്ക്ക് ജയിക്കണം.