Advertisment

വിനയ് കുമാറിനെ ബൗളിംഗ് പരിശീലകനാക്കണമെന്ന ഗംഭീറിന്റെ ആവശ്യത്തില്‍ ബിസിസിഐക്ക് എതിര്‍പ്പ് ? സഹീര്‍ഖാനടക്കം പരിഗണനയില്‍; കോച്ചിങ് സ്റ്റാഫില്‍ മുന്‍ നെതര്‍ലന്‍ഡ് താരം വേണമെന്നും ഇന്ത്യന്‍ പരിശീലകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുന്‍താരം ഗൗതം ഗംഭീറിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

New Update
gautam gambhir 1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുന്‍താരം ഗൗതം ഗംഭീറിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ആരൊക്കെ വേണമെന്നും ഗംഭീര്‍ ബിസിസിഐയോട് ഉപാധി വച്ചതായാണ് റിപ്പോര്‍ട്ട്.

Advertisment

മുന്‍താരം അഭിഷേക് നായറെ അസിസ്റ്റന്റ് കോച്ചായി നിയമിക്കണമെന്നാണ് ഗംഭീറിന്റെ ആവശ്യം. ഇരുവരും ഐപിഎല്ലില്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഗംഭീറായിരുന്നു ടീമിന്റെ മെന്റര്‍. അഭിഷേക് സഹപരിശീലകനും. കൊല്‍ക്കത്ത ടീമിന്റെ അക്കാദമി ഡയറക്ടര്‍ കൂടിയാണ് അഭിഷേക്.

ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ആര്‍. വിനയ് കുമാറിനെ നിയമിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിനയ് കുമാർ നിലവിൽ മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ടാണ്. എന്നാൽ വിനയ് കുമാറിന്റെ കാര്യത്തിൽ ബിസിസിഐക്ക് എതിർപ്പുണ്ടെന്നാണ് വിവരം.

പകരം സഹീർ ഖാൻ, ലക്ഷ്മിപതി ബാലാജി എന്നിവരെയാണ് ബിസിസിഐ നിർദേശിച്ചത്. മുന്‍ നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റര്‍ റയാന്‍ ടെന്‍ ഡൊഷേറ്റിനെ കോച്ചിങ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഗംഭീര്‍ ബിസിസിഐയെ സമീപിച്ചതായും സൂചനയുണ്ട്.

Advertisment