അഹമ്മദാബാദ്: താരലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ശുഭ്മന്‍ ഗില്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ, സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍ എന്നിവരെയാണ് നിലനിര്‍ത്തിയത്.
കെയ്ന്‍ വില്യംസണ്‍, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖ താരങ്ങളെയടക്കം ഒഴിവാക്കി. അടുത്ത സീസണിലും ഗില്‍ തന്നെയാകും ടീമിന്റെ ക്യാപ്റ്റന്‍.